YMCA sponsor Mudita face shield for Malappuram govt. staff

By Admin 4 months agoNo Comments

The call made to all YMCA members to get actively involve in Covid prevention efforts by YMCA president, retd. High Court Chief Justice, J.B. Koshy was taken by by YMCA Malappuram members. As a part of this step staff at Tahsildar office and Village office were provided with Mudita face shields in the presence of Tirur Tahsildar, Sri. Murali Purushottan by YMCA Training and Leadership committee joint convener Sri. Shaji Joseph. In the same occasion face shields were provided to reporters, media professionals and Ambulance drivers.

തിരൂർ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ വൈ എം സി എ അംഗങ്ങളും പങ്കാളികളാകണമെന്ന ഇന്ത്യൻ വൈ എം സി എ പ്രസിഡൻ്റ് റിട്ടയേർഡ് ഹൈക്കോടതി ചീഫ്ജസ്റ്റീസ് ജെ ബി കോശി അവറുകളുടെ ആഹ്വാനം ഏറ്റെടുത്ത് വൈഎംസിഎ അംഗങ്ങൾ മലപ്പുറം ജില്ലിയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിൻ്റെ ഭാഗമായി തഹസീൽദാർ ഓഫീസിലേക്കും വില്ലേജ് ഓഫീസിലേക്കും ജീവനക്കാർക്ക് ഫെയ്സ് പ്രൊട്ടക്ടർ ഷീൽഡുകൾ നൽകുന്നതിൻ്റെ ഉൽഘാടനം ബഹുമാനപ്പെട്ട തിരൂർ തഹസീൽദാർ മുരളി പുരുഷോത്തന് തഹസീൽദാർ ഓഫീസിൽ വച്ച് 11/06/2020 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഇന്ത്യൻ വൈ എം സി എ ട്രൈയിനിംങ്ങ് & ലീഡർഷിപ്പ് കമ്മിറ്റി ജോയിൻ്റ് കൺവീനർ ഷാജി ജോസഫ് അഴികണ്ണിയ്ക്കൽ കൈമാറി വിതരോൽഘാടനം നിർവ്വഹിച്ചു.

തദവസരത്തിൽ തിരൂരിലെ പത്ര ദൃശ്യ മാധ്യമ റിപ്പോർട്ടർമാർക്കുള്ളതും ആംബുലൻസ് ഡ്രൈവേഴ്സിനുമുള്ള ഷീൽഡുകൾ ബഹുമാനപ്പെട്ട തഹസീൽദാർ മുരളി സാർ അവരോരുത്തർക്കും നൽകി.

ഇന്ത്യൻ വൈ എം സി എ ട്രൈയിനിംങ്ങ് & ലീഡർഷിപ്പ് കമ്മിറ്റി ജോയിൻ്റ് കൺവീനർ ഷാജി ജോസഫ്, കമ്മിറ്റിയംഗം ബേബി തോമസ്, ക്യാൻസർ കെയർ കമ്മിറ്റിയംഗം തമ്പി പോൾ, ബേബി മോൻ, റിനീഷ് കൊച്ചു കുടി, ബൽരാജ്,തുടങ്ങിയവർ നേതൃത്വം നൽകി.

More details here.

Category:
  News
this post was shared 0 times
 100

Leave a Reply

Your email address will not be published.